Kerala News

പട്ടാമ്പി കൊടുമുണ്ട തീരദേശ റോഡിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

പട്ടാമ്പി കൊടുമുണ്ട തീരദേശ റോഡിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സംഭവ സ്ഥലത്ത് ഒരു സ്കൂട്ടർ മറിഞ്ഞ് കിടക്കുന്നുണ്ട്. സമീപത്തായി ഒരു കത്തിയും അതിന്റെ കവറും കാണപ്പെട്ടു. ഞായറാഴ്ച്ച രാവിലെ എട്ടരയോടെയാണ് സംഭവം. യുവതി തൃത്താല സ്വദേശിയാണെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹതയുള്ളതായി പൊലീസ് അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫൊറന്സിക്ക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തും.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും.

Related Posts

Leave a Reply