പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ 12 വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി തെക്കുമുറി സ്വദേശി അൻവർ സാദത്തിന്റെ മകൻ മുഹമ്മദ് ഐയിനിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് ആറ് മണിയോടെ വീട്ടിലെ ബാത്റൂമിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. പട്ടാമ്പി എം ഇ എസ് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.