Kerala News

പകര്‍ച്ചവ്യാധി വ്യാപനം: മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനാണ് നിര്‍ദേശം. ഈ ജില്ലകളിലെ നഗരപരിധിയിലും തീരമേഖലകളിലും ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണെന്നാണ് വിലയിരുത്തല്‍. പകര്‍ച്ചപ്പനി പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് നിര്‍ദേശം. ഇടവിട്ട് മഴ തുടരുന്ന പശ്ചാത്തലത്തില്‍ പെട്ടെന്ന് രോഗികളുടെ എണ്ണം കുറയാന്‍ സാധ്യത ഇല്ലെന്നാണ് നിഗമനം.

Related Posts

Leave a Reply