India News

ന്യൂഡൽഹി: ദ്വാരകയിലെ വീട്ടിൽ 26കാരിയുടെ മൃതദേഹം അലമാരയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി

ന്യൂഡൽഹി: ദ്വാരകയിലെ വീട്ടിൽ 26കാരിയുടെ മൃതദേഹം അലമാരയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ലിവ്-ഇൻ പങ്കാളിയായ വിപൽ ടെയ്‌ലറെയാണ് പൊലീസ് രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തത്. മകളെ കൊലപ്പെടുത്തിയത് അവളുടെ ലിവ്-ഇൻ പങ്കാളിയാണെന്ന് ഇരയുടെ പിതാവിന് സംശയമുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി പെൺകുട്ടിയെ ബന്ധപ്പെടാനാകാതെ വന്നതിനെ തുടർന്ന് ബുധനാഴ്ച പെൺകുട്ടിയുടെ പിതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 10.40 ന് തൻ്റെ മകൾ കൊല്ലപ്പെടുമെന്ന് കോൾ വന്നെന്നും പിതാവ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.

ദാബ്രി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം യുവതിയെ അന്വേഷിച്ച് ദ്വാരകയിലെ വീട്ടിലേക്ക് എത്തി. ഇവിടെ നടത്തിയ തെരച്ചിലിലാണ് ഒരു മുറിയിലെ അലമാരയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ലിവ് ഇന്‍ പങ്കാളിക്കായി അന്വേഷണം വ്യാപിപ്പിക്കുകയും രാജസ്ഥാനില്‍ നിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.

Related Posts

Leave a Reply