Kerala News

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കണ്ണിന് ചികിത്സ തേടിയെത്തിയ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 52കാരൻ പിടിയിൽ.

കണ്ണിന് ചികിത്സ തേടിയെത്തിയ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 52കാരൻ പിടിയിൽ. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് സംഭവം. കണ്ണിന് മരുന്നൊഴിച്ച ശേഷം ആശുപത്രിയിൽ ഇരുന്ന കുട്ടിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ന് രാവിലെ 10.30നായിരുന്നു സംഭവം. കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന കുട്ടിയുടെ സമീപത്തേക്ക് എത്തിയ പ്രതി കടന്നുപിടിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചതോ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഉദിയൻകുളങ്ങര സ്വദേശിയായ സതീഷിനെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Posts

Leave a Reply