തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മകനുമാണ് മരിച്ചത്. തൊഴുക്കൽ സ്വദേശി മണിലാൽ, ഭാര്യ സ്മിത, മകൻ അഭിൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണത്തിൽ സയനൈഡ് കലർത്തിയാണ് മരണമെന്നു പൊലീസ് പറഞ്ഞു. അതേസമയം, എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
