Kerala News

നെടുമ്പാശേരി വിമാനത്താവളത്തിൽ അപൂർവയിനം പക്ഷികളെ കടത്താൻ ശ്രമിച്ച രണ്ടുപേരെ പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തിൽ അപൂർവയിനം പക്ഷികളെ കടത്താൻ ശ്രമിച്ച രണ്ടുപേരെ പിടികൂടി. അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളെ കസ്റ്റംസ് പിടികൂടി. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് കസ്റ്റംസ് പിടിയിലായത്.

മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്. പ്രതികളെ ചോദ്യം ചെയ്ത കസ്റ്റംസിനോട് പക്ഷികളെ ചിലർക്ക് കൈമാറാനായി മറ്റുചിലർ തങ്ങളെ ഏൽപ്പിച്ചതാണ് എന്നാണ് ഇവർ പറഞ്ഞത്. 75,000 രൂപയാണ് ഇവർക്ക് പ്രതിഫലം പറഞ്ഞിരുന്നത്.

വേഴാമ്പലുകൾ ഉൾപ്പെടെ അപൂർവയിനത്തിൽപ്പെട്ട 14 പക്ഷികളെയാണ് കടത്താൻ ശ്രമിച്ചത്. പക്ഷികളെ എങ്ങോട്ടാണ് കടത്താൻ ശ്രമിച്ചതെന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ തായ്‌ലന്റിൽ നിന്നും വന്നിറങ്ങിയ രണ്ടുപേരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്.

പക്ഷികളെ വനംവകുപ്പിനെ ഏൽപ്പിച്ചു. വിദേശി പക്ഷികളായതിനാൽ ഇവയെ ചികിത്സിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കും. അറസ്റ്റ് ചെയ്ത പ്രതികളെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ വിഷയത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് കസ്റ്റംസ് പറഞ്ഞു.

Related Posts

Leave a Reply