Kerala News

നെടുമ്പാശേരിയിൽ 13 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയൻ പൗരൻ പിടിയിൽ

കൊച്ചി നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. 13 കോടിയിലധികം വിലമതിക്കുന്ന കൊക്കെയ്‌നുമായി കെനിയൻ പൗരൻ ജെങ്കാ ഫിലിപ്പ് ജൊറോഗലാണ് പിടിയിലായത്. മദ്യക്കുപ്പിയിൽ കലർത്തിയ നിലയിലായിരുന്നു 1,100 ഗ്രാം കൊക്കെയ്ൻ. സമീപകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്.

200 ഗ്രാം കൊക്കെയ്ൻ ക്യാപ്‌സ്യൂളുകളും ഇയാളിൽ നിന്ന് പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നി ഡി.ആർ.ഐ നടത്തിയ പരിശോധനയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. എത്യോപ്പിയയിൽ നിന്നാണ് ഇയാൾ വരുന്നതെന്നാണ് വിവരം.

Related Posts

Leave a Reply