India News

നീറ്റ് യുജി പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് എൻ.ടി.എ

നീറ്റ് യുജി പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് എൻ.ടി.എ. പരീക്ഷാഫലം പ്രസിദ്ധീകരിച്ചെന്ന വാർത്തകൾക്ക് പിന്നാലെയാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വിശദീകരണം.തെറ്റായ ചോദ്യങ്ങൾക്ക് നൽകിയ അധികമാർക്ക് ഒഴിവാക്കി പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. എന്നാൽ ഈ ഫലം ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് എൻ.ടി.എ ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

അതേസമയം നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ പരീക്ഷാഫലം ഈയാഴ്ച പുറത്തുവിട്ടേക്കുമെന്നാണ് വ്യവരം . പുതുക്കിയ പരീക്ഷാഫലം രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കുമന്ന്ന്നു കഴിഞ്ഞദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചിരുന്നു. പുതിയ പട്ടികയെക്കുറിച്ചും കൗൺസലിംഗ് നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എൻടിഎ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരുടെ യോഗം വിളിച്ചു ചേർത്തിരുന്നു.

Related Posts

Leave a Reply