Kerala News

നിലമ്പൂർ: മലപ്പുറത്ത് കൃഷിയിടത്തിലെ ഷെഡ്ഡിൽ നിന്നും മ്ലാവിന്‍റെ കൊമ്പും കള്ളത്തോക്കും പിടികൂടി.

നിലമ്പൂർ: മലപ്പുറത്ത് കൃഷിയിടത്തിലെ ഷെഡ്ഡിൽ നിന്നും മ്ലാവിന്‍റെ കൊമ്പും കള്ളത്തോക്കും പിടികൂടി. മലപ്പുറം ചോക്കാട് മരുതങ്കാട് സ്വദേശി ജരീറിന്‍റെ പക്കൽ നിന്നുമാണ് തോക്കും മ്ലാവിന്‍റെ കൊമ്പും പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കാളികാവ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

ജരീറിന്‍റെ  കൃഷിയിടത്തിലെ ഷെഡിലാണ് ഇവ സൂക്ഷിച്ചിരുന്നത്. കള്ള തോക്കിനൊപ്പം 10 തിരകളും 34 കാലി കേസുകളും 120 ഗ്രാം വെടിമരുന്നും പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. മ്ലാവിനെ വേട്ടയാടിയതിന് വനം വകുപ്പും പ്രതിക്കെതിരെ കേസ് എടുക്കും.

Related Posts

Leave a Reply