ജേർണലിസ്റ്റ് മീഡിയ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “നിറവ് 2023” പ്രോഗ്രാം നവംബർ 15 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ നടക്കും. വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കും. ജേർണലിസ്റ്റ് മീഡിയ ക്ലബ്ബിന്റെ തലക്കെട്ടോടു കൂടി പുറത്തിറക്കിയ 2024 ലെ കലണ്ടർ ചടങ്ങിൽ റിലീസ് ചെയ്യും. തുടർന്ന് ID കാർഡ് വിതരണവും ജില്ലാകമ്മിറ്റി രൂപികരണവും നടക്കും. ചടങ്ങിന്റെ ഉൽഘാടനം കേരള മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കവിയുമായ പ്രഭാവർമ്മ നിർവ്വഹിക്കും. വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങ് മുൻ MP പന്ന്യൻ രവീന്ദ്രനും കലണ്ടർ റിലീസിംഗ് സിനിമാ സീരിയൽ താരം അനീഷ് രവിയും നിർവ്വഹിക്കും. മീഡിയ ക്ലബ്ബ് സംസ്ഥാന പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കെ. സി ഷിബു ആമുഖ പ്രസംഗവും, വൈ. പ്രസിഡന്റ് പുനലൂർ രാജൻപിള്ള സ്വാഗതവും, ആശംസാ പ്രസംഗം ട്രഷറർ സരിജാ സ്റ്റീഫൻ, എക്സിക്യൂട്ടീവ് അംഗം സന്തോഷ് മുളങ്കാടകവും കൃതഞ്ജത ജോ. സെക്രട്ടറി ശശിധരനും നിർവ്വഹിക്കും. നവംബർ 15 ന് രാവിലെ 11.30 നാണ് ചടങ്ങ് നടക്കുക.