India News

നാഷണൽ ഹെറാൾഡ് കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യും

നാഷണൽ ഹെറാൾഡ് കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഇഡി വീണ്ടും സമൻസ് നൽകും. അന്വേഷണ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. കേസിൽ 751 കോടിയുടെ സ്ഥാപര – ജംഗമ വസ്തുക്കൾ ഇതിനകം ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.

കേസിൽ 4 തവണയായി ഇതുവരെ 40ലധികം മണിക്കൂർ രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തിട്ടുണ്ട്. കണ്ടുകെട്ടിയ സ്വത്തുക്കൾ അത് ക്രയവിക്രയം ചെയ്യപ്പെട്ടിട്ടുള്ള വിഷയങ്ങളിൽ രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്ന് വ്യക്തത വേണമെന്നാണ് ഇഡിയുടെ നിലപാട്. ഇതിന് മുന്നോടിയായാണ് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് നൽകി ചോദ്യം ചെയ്യുമെന്ന് ഇഡി അനൗദ്യോഗികമായി വ്യക്തമാക്കുന്നത്. സോണിയ ഗാന്ധിക്ക് നോട്ടീസ് നൽകില്ലെന്നാണ് വിവരം.

രാഹുൽ ഗാന്ധിക്ക് കേസിലെ ക്രയവിക്രയുവുമായി നേരിട്ട് പങ്കുണ്ടെന്നാണ് ഇഡിയുടെ നിലപാട്. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ കൂടിയാണ് ചോദ്യം ചെയ്യൽ. 2022ലാണ് അവസാനമായി ഇതുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി ചോദ്യം ചെയ്യലടക്കമുള്ളവ ഇഡി സ്വീകരിച്ചത്. വേഗത്തിൽ തന്നെ നടപടികളിലേക്ക് ഇഡി കടക്കും.

Related Posts

Leave a Reply