Kerala News

നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ; യുവാവ് അറസ്റ്റി‌ൽ

തിരുവല്ല: നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റി‌ൽ. ഓതറ സ്വദേശി ജിൻസൺ ബിജു(28)വിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയെ ഭീഷണിപ്പെടുത്തുന്നതിന് വേണ്ടിയാണ് ജിൻസൺ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്തത്.

വിദേശത്ത് നേഴ്സ് ആയി ജോലി ചെയ്യുന്ന ഭാര്യയ്ക്ക് കാമുകൻ ഉണ്ടെന്നാണ് ജിൻസൺന്റെ സംശയം. കാമുകന്റെ പേര് വെളിപ്പെടുത്തണമെന്ന് പറഞ്ഞായിരുന്നു ഭീഷണി. വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ജിൻസൺന്റെ ഭാര്യയാണ് പൊലീസിൽ പരാതി നൽകിയത്. ഈ മെയിൽ വഴിയാണ് തിരുവല്ല പൊലീസിന് പരാതി അയച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ജിൻസണെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തതു. പ്രതി അമിതമായി ലഹരി ഉപയോ​ഗിക്കുന്നുവെന്നാണ് പൊലീസിന്റെ സംശയം.

 

Related Posts

Leave a Reply