നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിനെ ഇന്ന് ചെന്നൈയിലെ എം.ഐ.ഒ.ടി ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞതിന് പിന്നാലെ അദ്ദേഹത്തെക്കുറിച്ചുള്ള നിരവധി വിഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടൻ വിജയുടെ പഴയ അഭിമുഖത്തിൽ നിന്നുള്ള ഒരു ക്ലിപ്പാണ് അത്തരത്തിലുള്ള ഒരു വിഡിയോ. ചന്ദ്രശേഖറിൻ്റെ അഭ്യർഥനപ്രകാരം വിജയ് യെ കെെപിടിച്ച് ഉയർത്തുന്നതിൽ വിജയകാന്ത് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് ചെയ്തതിൽ അധികവും. വിജയകാന്തിന്റെ സെന്ദൂരപാണ്ടിയിൽ (1993) ഒരു സഹകഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് സൂപ്പർ താരം. വിജയകാന്തിന്റെ പിതാവ് എസ് എ ചന്ദ്രശേഖർ സംവിധാനം ചെയ്‌ത ഈ ചിത്രം വിജയകാന്തിന്റെ വിജയമായി മാറി, വിജയ്‌ക്ക് ജനപ്രീതി ലഭിക്കാൻ സഹായിച്ചു.
എസ്.എ ചന്ദ്രശേഖറിൻ്റെ സംവിധാനത്തിൽ വിജയകാന്ത് നായകനായ ‘വെട്രി’ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി വിജയ് സിനിമയിലേയ്ക്ക് അരങ്ങേറുന്നത്. 1992-ൽ നായകനായി വിജയ് അരങ്ങേറ്റം കുറിച്ച ‘നാളെയെ തീര്‍പ്പ്’ എന്ന ചിത്രം പരാജയമായതിന് പിന്നാലെ അക്കാലത്തെ സൂപ്പർതാരമായിരുന്ന വിജയകാന്തിനെ ചന്ദ്രശേഖർ സമീപിച്ചു.
വിജയ് നായകനാകുന്ന അടുത്ത ചിത്രത്തിൽ അഭിനയിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ആക്ഷന്‍ ഹീറോയായി തിളങ്ങിയിരുന്ന സമയത്താണ് വിജയകാന്ത് ‘സെന്ധൂരപാണ്ടി’ ചെയ്യുന്നത്. അന്ന് ചിത്രം വിജയിക്കാൻ വിജയകാന്തിന്റെ സാന്നിധ്യം മാത്രം മതിയായിരുന്നു. ചിത്രത്തിൽ പ്രതിഫലം വാങ്ങാതെയാണ് താരം അഭിനയിച്ചത്. ആദ്യചിത്രം പരാജയപ്പെട്ടതോടെ വിജയകാന്തിനൊപ്പം ചിത്രം ചെയ്യുന്നത് വിജയ് യുടെ കരിയറിന് ഊർജമാകുമെന്ന് താൻ കരുതിയെന്ന് ചന്ദ്രശേഖർ പറഞ്ഞു.
രണ്ടാം ചിത്രം ചെയ്യാമെന്ന് വിജയകാന്ത് സമ്മതിക്കുകയും ഇരുവരുമൊന്നിച്ച ‘സെന്ദൂരപാണ്ടി’ വൻ ഹിറ്റായി എന്നും ചന്ദ്രശേഖർ വെളിപ്പെടുത്തി. വിജയകാന്ത് തന്റെ മകന് വേണ്ടി ചെയ്തത് വലിയൊരു സഹായമായിരുന്നുവെന്നും അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ വിജയ് ഉണ്ടാകുമായിരുന്നില്ലെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.