കോഴിക്കോട് നാദാപുരത്ത് ആദിവാസി യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വിലങ്ങാട് കോളനിയിലെ സോണിയയെ ആണ് പുഴയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പാറക്കെട്ടുകൾക്ക് ഇടയിൽ നിന്ന് യുവതിയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുറ്റ്യാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.