തൃശൂർ: നവകേരളസദസ്സിന്റെ പാലക്കാട് ജില്ലയിലെ പര്യടനം ഇന്നലെ പൂർത്തിയായി. ചിറ്റൂർ, നെന്മാറ, ആലത്തൂർ, തരൂർ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് തൃശൂരിലേക്ക് തിരിക്കും. കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒപ്പം, വിവിധ കേന്ദ്രങ്ങളിലെ വികസനവും പാലക്കാട് ജില്ലയിൽ നടന്ന നവകേരള സദസ്സിൽ ചർച്ചയായി. വിവിധ മണ്ഡലങ്ങളിൽ നിന്നായി ഇതുവരെ 45,174 പരാതികളാണ് നവകേരള സദസ്സിലേക്ക് ജില്ലയിൽ നിന്നും ലഭിച്ചത്.
അതേസമയം കൂടുതൽ ഇടങ്ങളിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടാവുമെന്ന വിവരത്തെ തുടർന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കനത്ത പൊലീസ് സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരുന്നത്.