നരേന്ദ്രമോദി സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ അനാച്ഛനവും ഔദ്യോഗിക ലോഗോയും ജേഴ്സി പ്രകാശനവും ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഹോട്ടൽ ഹോറിസോണിൽ വച്ച് ഉദ്ഘാടനം ചെയ്തു.

നരേന്ദ്രമോദി സൂപ്പർ കപ്പ് 2024 സ്പോർടൗൺ സംഘടിപ്പിക്കുന്ന അഭിമാനകരമായ ഫുട്ബോൾ ടൂർണ്ണമെന്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിനായുള്ള തിരുവനന്തപുരത്ത് നിന്നുള്ള ടീമുകൾ മത്സരിക്കുന്നതിനാൽ അഭിനിവേശത്തിന്റെയും കായിക ക്ഷമതയുടെയും മികച്ച പ്രദർശനമായി മാറുമെന്ന മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ടൂർണമെന്റിന്. ഇന്ന് നടന്ന ചടങ്ങിൽ സംസാരിക്കവേ കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖർ ഇന്ത്യയിലെ കായിക വികസനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള തന്റെ ഉൾകാഴ്ചകൾ പങ്കിടുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ മറ്റു വിശിഷ്ടാതിഥികളും സംസാരിച്ചു.