അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയായതോടെ ബാലയ്‌ക്കെതിരെ ആദ്യമായി മകള്‍ രംഗത്തെത്തി. അച്ഛന്‍ പറയുന്നത് പച്ചക്കള്ളമാണെന്നും മദ്യപിച്ച് വന്ന് അമ്മയെ അച്ഛന്‍ പതിവായി ഉപദ്രവിക്കുന്നത് ഇന്നും തനിക്ക് ഓര്‍മയുണ്ടെന്ന് കുട്ടി വീഡിയോയിൽ പറയുകയുണ്ടായി.
തൊട്ടുപിന്നാലെ ബാലയും ഒരു വീഡിയോ ചെയ്തു. മകളോട് തര്‍ക്കിക്കാന്‍ താനില്ലെന്നും ഇനിയൊരിക്കലും അരികില്‍ വരില്ലെന്നും ബാല പറഞ്ഞു. പിന്നാലെ കുട്ടിയുടെ നേരെ സൈബർ ബുള്ളിംങ്ങ് ഉണ്ടായെന്ന പ്രതികരണവുമായി അമൃത സോഷ്യൽ മീഡിയയിൽ എത്തുകയായിരുന്നു. ബാലയുമായി പിരിയാനുള്ള കാരണം ആദ്യമായാണ് അമൃത തുറന്ന് പറഞ്ഞത്. ശാരീരികവും മാനസികവുമായ പീഡനം സഹിക്ക വയ്യാതെ വീടു വിട്ടിറങ്ങിയതാണെന്ന് അമൃത പറഞ്ഞു. മകളെ ഇനിയും സൈബര്‍ ആക്രമണം ചെയ്ത് ഉപദ്രവിക്കരുതെന്നും അമൃത അപേക്ഷിച്ചു. വിക്ടിം കാര്‍ഡ് കളിക്കാനല്ല, നിസ്സഹായ അവസ്ഥ കൊണ്ടാണ് ഇതൊക്കെ പറയേണ്ടി വരുന്നതെന്നും അമൃത വീഡിയോയിൽ പറയുന്നു.