Kerala News

നടി റോഷ്‌ന ആൻ റോയിയുടെ പരാതിയിൽ കെഎസ്ആർടിസി ആഭ്യന്തര വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.


നടി റോഷ്‌ന ആൻ റോയിയുടെ പരാതിയിൽ കെഎസ്ആർടിസി ആഭ്യന്തര വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. വണ്ടിയോടിച്ചത് യദു തന്നെയെന്ന് റിപ്പോർട്ടിൽ പറയുന്നു. യദു സ്ഥിരീകരണ മൊഴി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഗതാഗത മന്ത്രിക്കാണ് കെഎസ്ആർടിസി ആഭ്യന്തര വിജിലൻസ് റിപ്പോർട്ട് നൽകിയത്. കണ്ടക്ടറുടെ മൊഴി ഉടൻ രേഖപ്പെടുത്തും. പിന്നാലെ, സംഭവത്തിൽ അന്തിമ റിപ്പോർട്ട് ഉടൻ നൽകും.

മേയർ ആര്യ രാജേന്ദ്രൻ പരാതി നൽകിയതിന് പിന്നാലെയാണ് യദുവിൽ നിന്നും സമാന അനുഭവമുണ്ടായെന്നു റോഷ്‌ന വെളിപ്പെടുത്തിയത്.സാമൂഹ്യ മാധ്യമത്തിലൂടെ ആയിരുന്നു വെളിപ്പെടുത്തൽ.ജൂൺ 19 നു എറണാകുളത്തേക്കുള്ള യാത്രാ മധ്യേ കുന്നംകുളത്തിനടുത്തു വെച്ചു യദു ഓടിച്ചിരുന്ന കെഎസ്ആർടിസി ബസ് അമിതവേഗതയിൽ വന്നുവെന്നും പിന്നീട് അസഭ്യം വിളിച്ചുവെന്നു മായിരുന്നു റോഷ്‌നയുടെ ആരോപണം.

നടി റോഷ്‌ന പരാതി ഉന്നയിച്ച കെഎസ്ആർടിസി ബസ് ഓടിച്ചത് എൽഎച്ച് യദു തന്നെയെന്ന് സ്ഥിരീകരിക്കുന്ന ഡിപ്പോ രേഖകളാണ് 24 നു ലഭിച്ചത്.കെഎസ്ആർടിസി ഷെഡ്യൂൾ ബുക്കിലെ വിവരങ്ങൾ അനുസരിച്ചു ജൂൺ 18 നു യദു തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും വഴിക്കടവിലേക്ക് സർവീസ് ആരംഭിച്ചു.തൊട്ടടുത്ത ദിവസം ജൂൺ 19 നു തിരിച്ചു തിരുവനന്തപുരത്തേക്കും സർവീസ്
നടത്തി.റോഷ്‌നയുടെ ആരോപണത്തിന് പിന്നാലെ കെഎസ്ആർടിസി ആഭ്യന്തര അന്വേഷണം ആരംഭിച്ചു. എന്നാൽ വഴിക്കടവിലേക്കു സർവീസ് നടത്തിയത് ഉൾപ്പടെ ഓർമയില്ലെന്നാണ് യദുവിന്റെ പ്രതികരണം.

Related Posts

Leave a Reply