Entertainment India News

നടി രാകുല്‍ പ്രീത് സിംഗിന്റെ സഹോദരന്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍.

നടി രാകുല്‍ പ്രീത് സിംഗിന്റെ സഹോദരന്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്നാണ് രാകുലിന്റെ സഹോദരന്‍ അമന്‍ പ്രീത് സിംഗ് അറസ്റ്റിലായത്. അമനോടൊപ്പം 5 ലഹരി മരുന്ന് വില്‍പ്പനക്കാരും അറസ്റ്റിലായി. ഇവരില്‍ നിന്ന് 35 ലക്ഷം രൂപ വില വരുന്ന 200 ഗ്രാം കൊക്കെയ്ന്‍ പിടികൂടി. ലഹരി മരുന്ന് വിതരണക്കാരില്‍ 2 പേര്‍ നൈജീരിയന്‍ സ്വദേശികളാണ്.

199 ഗ്രാം കൊക്കെയ്‌നാണ് സംഘത്തിന്റെ കൈയില്‍ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. മയക്കുമരുന്ന് കൂടാതെ സംഘത്തിന്റെ ബൈക്കുകളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെലങ്കാന ആന്റി നാര്‍ക്കോട്ടിക് ബ്യൂറോയും സൈബരാബാദ് പോലീസിന്റെ പ്രത്യേക ഓപ്പറേഷന്‍ ടീമും (എസ്ഒടി) രാജേന്ദ്രനഗര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സംഘത്തെ കുടുക്കിയത്. നൈജീരിയന്‍ സംഘം അമന്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായി സംശയിക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

സംഘത്തില്‍ നിന്ന് ലഹരി മരുന്ന് അമന്‍ വാങ്ങിയെന്ന് സൈബറാബാദ് പോലീസ് കമ്മീഷണര്‍ അവിനാഷ് മൊഹന്തി മാധ്യമങ്ങളോട് പറഞ്ഞു. മയക്കുമരുന്ന് വില്‍പ്പന സംഘത്തിന്റെ 13 ഉപഭോക്താക്കളില്‍ അഞ്ചുപേരെ വിശദമായി പരിശോധിച്ചപ്പോള്‍ അഞ്ചുപേരുടേയും ശരീരസ്രവങ്ങളില്‍ മയക്കുമരുന്നിന്റെ അംശങ്ങള്‍ കണ്ടെത്തുകയായിരുന്നു. മയക്കുമരുന്ന് കടത്തും ഉപഭോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം രാകുല്‍ പ്രീത് സിംഗിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരുന്നു.

Related Posts

Leave a Reply