Entertainment India News

നടി രവീണ ടണ്ഠനെതിനെ പൊലീസ് കേസ്. മദ്യലഹരിയിൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് പരാതി

നടി രവീണ ടണ്ഠനെതിനെ പൊലീസ് കേസ്. മദ്യലഹരിയിൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് പരാതി. ഡ്രൈവറും നടിയും സ്ത്രീകളെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്‌തെന്നും പരാതി. തർക്കത്തിനിടെ സ്ത്രീകളാണ് തന്നെ കയ്യേറ്റം ചെയ്തതെന്ന് നടി പ്രതികരിച്ചു.

ശനിയാഴ്ച വൈകുന്നേരത്തോടെ മുംബൈയിലെ ബാന്ദ്രയിലാണ് സംഭവം. റിസ്‌വി കോളജിന് സമീപമുള്ള കാർട്ടർ റോഡിൽ വച്ച് രവീണയുടെ ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ച് മൂന്ന് പേരെ ഇടിച്ചുവെന്ന് സ്ത്രീകൾ പറയുന്നു. തുടർന്ന് നടി മദ്യപിച്ച് കാറിൽ നിന്ന് ഇറങ്ങി ഇരകളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

Related Posts

Leave a Reply