Entertainment Kerala News

നടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു

നടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു. ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ ഇന്ന് വിചാരണ കോടതിയില്‍ ഹാജരായി. കേസിലെ 13 പ്രതികളില്‍ 12 പേര്‍ ഹാജരായി. ആറാം പ്രതി ഹാജരായില്ല. വിചാരണയുടെ അവസാനഘട്ട നടപടികളാണ് പുരോഗമിക്കുന്നത്. കേസില്‍, ഇന്നത്തെ നടപടികള്‍ പൂര്‍ത്തിയായി. പ്രതികളുടെ വിസ്താരം നാളെയും തുടരും. നാളെ മുതല്‍ പ്രതികളുടെ വിശദമായ വിസ്താരം നടക്കും. ഇന്നത്തെ നടപടിക്ക് ശേഷം ദിലീപ് കോടതിയില്‍ നിന്ന് മടങ്ങി.

Related Posts

Leave a Reply