Entertainment Kerala News

നടിയുടെ പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍. ; ആള്‍ജാമ്യത്തില്‍ വിട്ടയക്കും

കൊച്ചി: നടിയുടെ പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍. ചോദ്യം ചെയ്യലിനിടെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കും. ജാമ്യക്കാര്‍ എത്തിയിട്ടുണ്ട്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഇന്ന് രാവിലെയാണ് ഇടവേള ബാബു കൊച്ചില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്ന് ഹാജരായത്. കേസില്‍ കോടതി ഇടവേള ബാബുവിന് ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വൈദ്യ പരിശോധനയ്ക്ക് ശേഷമാകും ജാമ്യത്തില്‍ വിട്ടയക്കുക.

എഎംഎംഎയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നതടക്കമുള്ള കേസുകളാണ് ഇടവേള ബാബുവിനെതിരെയുള്ളത്. എറണാകുളം ടൗണ്‍ നോര്‍ത്ത് സ്‌റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്.

Related Posts

Leave a Reply