നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ കേസ് എത്തിയത് കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് നടി അര്‍ച്ചന കവി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ചു കൊണ്ടാണ് അര്‍ച്ചന രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അർച്ചന പ്രതികരിച്ചത്. ഇത്രയും നന്മ ചെയ്യുന്നവര്‍ ഈ ഭൂമിയില്‍ വേറെയുണ്ടാവില്ലെന്ന് ചിലരെ കുറിച്ച് വിചാരിക്കും.
അവരായിരിക്കും സിനിമാ സെറ്റുകളിലെ യഥാര്‍ത്ഥ തെമ്മാടികളെന്നും അർച്ചന പറയുന്നു. സിദ്ദിഖ് സാര്‍ അച്ഛനെ പോലെയുള്ളയാളാണ്. എന്നാല്‍ നിരപരാധിത്വം തെളിയിക്കുന്നതു വരെ താന്‍ അതിജീവിതയ്ക്കൊപ്പമാണെന്ന് അര്‍ച്ചന വ്യക്തമാക്കി. സിദ്ദിഖ് സാറിനൊപ്പം ജോലി ചെയ്തിട്ടുണ്ട്. ഇപ്പോഴും ഞാന്‍ അദ്ദേഹത്തെ സാര്‍ എന്നാണ് വിളിക്കുന്നത്.
അച്ഛനെ പോലുള്ളയാലാണ്. ജോലി സ്ഥലത്ത് നല്ല അനുഭവമേ അദ്ദേഹത്തിനൊപ്പം ഉണ്ടായിട്ടുള്ളൂ. അദ്ദേഹത്തിനെതിരെ ഒരു ആരോപണം വന്നപ്പോള്‍ ഞാനും ഞെട്ടിപ്പോയി. കൂടാതെ അത്രയും തന്നെ വേദനിക്കുകയും ചെയ്തു.
ഇത്രയും നന്മ ചെയ്യുന്നവര്‍ ഈ ഭൂമിയില്‍ വേറെയുണ്ടാവില്ലെന്ന് ചിലരെ കുറിച്ച് വിചാരിക്കും. അവരായിരിക്കും സിനിമാ സെറ്റുകളിലെ തെമ്മാടികള്‍. നമ്മുടെ മനസിന്റെ ദൗര്‍ബല്യം എന്താണെന്ന് അവര്‍ക്കറിയാമായിരിക്കും. ഷോട്ട് എടുക്കുന്നതിന് തൊട്ട് മുമ്പായിരിക്കും എല്ലാവരുടെയും മുന്നില്‍ വെച്ച് അവര്‍ അതേ കുറിച്ച് പറയുക.
അസ്വസ്ഥത തോന്നുമെങ്കിലും നിങ്ങള്‍ക്ക് ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കണം. ഡാന്‍സ് മാസ്റ്റേഴ്‌സ് മിക്കവാറും തമിഴ്‌നാട്ടില്‍ നിന്നായിരിക്കും വരുന്നത്. അവരോട് ചില സംവിധായകര്‍ പറയും ഏത് നടനും നടിയുമായിരിക്കും ബുദ്ധിമുട്ടുണ്ടാക്കാന്‍ പോകുന്നതെന്ന്. ഇതുപോലെ സ്റ്റണ്ട് മാസ്റ്റര്‍മാരോടും പറയും.
ഇത്തരക്കാര്‍ കയ്യിലെ മൈക്കിലൂടെ തോന്നിയതെല്ലാം വിളിച്ചുപറയും. ഇതൊക്കെ തങ്ങളെ ഉപദ്രവിക്കുകയാണെന്ന് പോലും മനസിലാകാത്ത നടീനടന്മാരുണ്ട് എന്നതാണ് സത്യം. മാനസികമായതും ശാരീരികമായതുമായ സാമ്പത്തികവുമായ ഉപദ്രവങ്ങള്‍ എന്തൊക്കെയാണെന്ന് സ്‌കൂളില്‍ നിന്നേ പഠിപ്പിച്ച് കൊടുക്കണം എന്നും അര്‍ച്ചന പറയുന്നുണ്ട്.