കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഉദ്ദേശം ഇനിയാണ് നടക്കാന്‍ പോകുന്നതെന്ന് സാക്ഷി ജിന്‍സണ്‍. ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചതില്‍ പ്രതികരിക്കുകയായിരുന്നു ജിന്‍സണ്‍.
‘പള്‍സര്‍ സുനി ജാമ്യത്തില്‍ ഇറങ്ങിയ അവസരം മുതലാക്കാന്‍ പലരും ശ്രമിക്കും. എട്ടാം പ്രതിയുടെ ഉദ്ദേശം ഇനിയാണ് നടക്കാന്‍ പോകുന്നത്. അക്രമിക്കപ്പെട്ട നടിയെ സമൂഹത്തില്‍ മോശക്കാരിയാക്കുകയെന്നതായിരുന്നല്ലോ ഇവരുടെ ഉദ്ദേശം. പള്‍സര്‍ സുനിയുടെ ജാമ്യത്തിലൂടെ ഇനി അത് നടപ്പിലാക്കിയേക്കും. അതിന് വേണ്ട ജാഗ്രത പൊലീസ് കാണിക്കണം. അതിജീവിതയ്ക്ക് വേണ്ട പരിരക്ഷ പൊലീസ് നല്‍കണം. ജയിലില്‍ നിന്നും ഇറങ്ങുന്ന ആളുകളെ പിക്ക് ചെയ്തുകൊണ്ടുപോകുന്ന സ്വഭാവം പൊലീസിനുണ്ട്. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന എന്തുപുറത്തുവിട്ടാലും അതെല്ലാം പുറത്തുവിടുന്നത് പള്‍സര്‍ സുനിയാണെന്ന ധാരണ ഉണ്ടാക്കാന്‍ കഴിയും’, എന്നാണ് ജിന്‍സണ്‍ പ്രതികരിച്ചത്.
ഏഴര വര്‍ഷമായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ഇന്നാണ് സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം തേടി പലതവണ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നെങ്കിലും വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. മുഖ്യ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. വിചാരണക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.