International News

ധാക്കയില്‍ പ്രമുഖ ബിരിയാണി റസ്റ്റോറന്റിന് തീപിടിച്ചു; 43 മരണം

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വന്‍ തീപിടിത്തം. ബെയ്‌ലി റോഡിലെ റസ്റ്റോറന്റില്‍ വ്യാഴാഴ്ച്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. രാത്രി 9.50 ഓടെയാണ് ഏഴ് നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. പരിക്കേറ്റ നാല്‍പ്പതോളം പേരെ ചികിത്സയില്‍ പ്രവേശിപ്പിച്ചു.

സംഭവസ്ഥലവും ധാക്ക മെഡിക്കല്‍ കോളേജും സന്ദര്‍ശിച്ച ആരോഗ്യമന്ത്രി സാമന്ത ലാല്‍ സെന്‍ 43 പേരുടെ മരണം സ്ഥിരീകരിച്ചു. ധാക്കയിലെ പ്രമുഖ ബിരിയാണി റസ്റ്റോറന്റിലാണ് തീപിടിത്തം ഉണ്ടായതെന്നും ഉടന്‍ മുകള്‍ നിലയിലേക്ക് പടരുകയായിരുന്നുവെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് മണിക്കൂറിനകം തീ അണച്ചു. 67 പേരെ റസ്റ്റോറന്റില്‍ നിന്നും രക്ഷിച്ചു.

റസോറ്റോറന്റുകളും ടെക്‌സറ്റൈല്‍സും മൊബൈല്‍ ഫോണ്‍ കടകളുമാണം തീപിടിത്തം നടന്ന പ്രദേശത്തുള്ളത്. 13 യൂണിറ്റ് അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. മരിച്ചവരില്‍ 33 പേര്‍ ഡിഎംസിഎച്ചിലും 10 പേര്‍ ഷെയ്ഖ് ഹസീന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബേണ്‍ ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറിയിലും വെച്ചാണ് മരിച്ചതെന്ന് മന്ത്രി പറഞ്ഞു.

Related Posts

Leave a Reply