Kerala News

ദേശീയ ലോക അദാലത്ത്. സംസ്ഥാനത്തെ എല്ലാ കോടതി കേന്ദ്രങ്ങളിലും ഇന്ന് അദാലത്ത് നടത്തി

കോടതികളിൽ നിലവിലുള്ള കേസുകൾ അദാലത്തിൽ പരിഗണിക്കപ്പെടണമെന്ന് താല്പര്യമുള്ളവർ അതാത് കോടതിയുമായി ബന്ധപ്പെട്ട് കേസുകൾ അദാലത്തിലേക്ക് അയക്കുന്നതിനായി മുൻകൂറായാണ് അപേക്ഷിക്കേണ്ടത്. കോടതിയിൽ എത്താത്ത കേസുകൾ,തർക്കങ്ങൾ താലൂക്ക് നിയമസേവന കമ്മിറ്റിയിലോ നിയമസേവന അതോറിറ്റിയിലോ സമർപ്പിക്കാവുന്നതാണ്.
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ 09/12/2023 ൽ സംഘടിപ്പിച്ച അദാലത്തിൽ വിവിധതരത്തിലുള്ള കേസുകൾ പല ബൂത്തുകളിലായും PL കേസ് കളും DLSA യുടെ ADR സെന്ററിൽ വച്ചും നടക്കുകയുണ്ടായി. സാധാരണക്കാരായ ജനങ്ങൾക്ക്സൗജന്യ ലീഗൽ സഹായം ലഭിക്കുന്ന തരത്തിലുള്ള അകാലത്താണ് ഡി എൽ എസ് എ ഒരുക്കിയിട്ടുള്ളത്. ജില്ലാ ജഡ്ജിയും ഡിഎൽഎസ്എ സെക്രട്ടറിയും നേരിട്ട് സാധാരണക്കാരായ ജനങ്ങൾക്ക് സഹായവും അവരുടെ സംശയങ്ങൾക്ക് മറുപടിയും നൽകുകയുണ്ടായി. അദാലത്തിൽ പങ്കെടുത്ത ഓഫീസർമാർ അഡ്വക്കേറ്റ്സ് ജൂനിയർ അഡ്വക്കേറ്റ്സ് എല്ലാ സ്റ്റാഫുകളും വളരെ തന്മയത്തതോടെയാണ് അദാലത്തിൽ പങ്കെടുത്തത്. അതോടൊപ്പം തന്നെ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റികളിലും ഇന്നേദിവസം അദാലത്തുകൾ സംഘടിപ്പിക്കുകയുണ്ടായി.

Related Posts

Leave a Reply