Kerala News

ദേശാടന പക്ഷികളെയടക്കം ക്രൂരമായി വേട്ടയാടി ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേർ കോഴിക്കോട് പിടിയിൽ

ദേശാടന പക്ഷികളെയടക്കം ക്രൂരമായി വേട്ടയാടി ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേർ കോഴിക്കോട് പിടിയിൽ. പന്നിക്കോട് താമസിക്കുന്ന തമിഴ് നാട് സ്വദേശികളായ മണികണ്ഠൻ ,രാജേഷ് ,രവി എന്നിവരെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. പക്ഷികളുടെ കണ്ണിൽ കമ്പി കുത്തിക്കേറ്റി അതിക്രൂരമായാണ് വേട്ടയാടുന്നത്. ആക്രി കച്ചവടവവുമായി എത്തിയതാണ് ഇവർ. നാട്ടുകാരാണ് മൂന്ന് പേരെ പിടികൂടിയത്. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. പൊലീസ് ഇവരെ വനം വകുപ്പിന് കൈമാറി. പ്രാവ്, കോക്ക് ഉൾപ്പെടെയുള്ള പക്ഷികളാണ് കൂടുതൽ. പക്ഷകളുടെ കണ്ണിൽ കമ്പിയോ മൊട്ടുസൂചിയോ കുട്ടിക്കയറ്റിയ ശേഷം കാഴ്ച് നഷ്ടപ്പെടുത്തിയ ശേഷം അവയുടെ കാൽ കയറിൽ ബന്ധിപ്പിച്ചിടും. ചിറകിട്ടടിക്കുന്നത് കണ്ട് മറ്റ് പക്ഷികൾ എത്തുകയും അവയെ കൂട്ടമായി പിടികൂടുകയുമായിരുന്നു ചെയ്‌തിരുന്നത്‌. ഇവയെ കൊന്ന് തിന്നുകയോ കച്ചവടത്തിനായി കൊണ്ടുപോവുമായയോ ആണ് ഇവർ ചെയ്‌തിരുന്നത്‌.

Related Posts

Leave a Reply