India News

ദില്ലി മുഖർജി നഗറിൽ യുവതിയെ കത്തി കൊണ്ട് ആക്രമിച്ച 22 ക്കാരനായ യുവാവ് അറസ്റ്റിൽ

ദില്ലി: ദില്ലി മുഖർജി നഗറിൽ യുവതിയെ കത്തി കൊണ്ട് ആക്രമിച്ച 22 ക്കാരനായ യുവാവ് അറസ്റ്റിൽ. മുഖർജി നഗർ സ്വദേശിയായ അമാൻ എന്നയാളാണ് അറസ്റ്റിലായത്. തന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കിയത് കൊണ്ടാണ് യുവതിയെ കുത്തിയതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവർ ഇയാളെ പിടിച്ച് മാറ്റിയത് കൊണ്ടാണ് വലിയ അപകടം ഉണ്ടാകാതിരുന്നത്. ആശുപത്രിയിലെത്തിച്ച യുവതി അപകട നില തരണം ചെയ്തിട്ടുണ്ട്.

Related Posts

Leave a Reply