India News

ദളിത്‌ യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ ചുട്ടുകൊന്നു; അച്ഛനും 4 ബന്ധുക്കളും അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ദളിത്‌ യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ ചുട്ടുകൊന്ന അച്ഛനെയും 4 ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ സ്വദേശി ഐശ്വര്യ ആണ് കൊല്ലപ്പെട്ടത്. ഡിസംബർ 31നാണ് നവീനുമായുള്ള ഐശ്വര്യയുടെ വിവാഹം നടന്നത്. മകളെ കാണാനില്ലെന്ന് ജനുവരി 2ന് അച്ഛൻ പരാതി നൽകിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പെൺകുട്ടിയെ അച്ഛനൊപ്പം പറഞ്ഞുവിട്ടു. അടുത്ത ദിവസമാണ് പെൺകുട്ടി മരിച്ചതായി നവീൻ അറിഞ്ഞത്. 

Related Posts

Leave a Reply