Entertainment India News

ദളപതി 69 എന്ന പുതിയ ചിത്രത്തിൽ വിജയ്ക്ക് റെക്കോർഡ് പ്രതിഫലം എന്ന് റിപ്പോർട്ട്.

ദളപതി 69 എന്ന പുതിയ ചിത്രത്തിൽ വിജയ്ക്ക് റെക്കോർഡ് പ്രതിഫലം എന്ന് റിപ്പോർട്ട്. സിനിമയ്ക്കായി നടൻ 275 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് ഫിലിമിബീറ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന ഇന്ത്യൻ നടനായി വിജയ് മാറുമെന്നാണ് സൂചന. നിലവിൽ രാജ്യത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടൻ ഷാരൂഖ് ഖാനാണ്. ഒരു സിനിമയ്ക്കായി 250 കോടിയാണ് കിംഗ് ഖാന്റെ പ്രതിഫലം.

അതേസമയം ദളപതി 69 ന്റെ അപ്ഡേറ്റ് നാളെ വരുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ദി ലവ് ഓഫ് ദളപതി എന്ന പേരിൽ ഒരു വീഡിയോയ്‌ക്കൊപ്പമാണ് അണിയറപ്രവർത്തകർ അനൗൺസ്‌മെന്റ് വിശേഷം പങ്കുവെച്ചിരിക്കുന്നത്. എച്ച് വിനോദാണ് ദളപതി 69 സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ സിമ്രാൻ നായികയാകുമെന്ന റിപ്പോട്ടുകളുണ്ട്. ഇത് സ്ഥിരീകരിച്ചാല്‍ 22 വർഷങ്ങൾക്ക് ശേഷമായിരിക്കും ഇരുവരും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. 1997 ൽ പുറത്തിറങ്ങിയ വൺസ് മോർ എന്ന സിനിമയിലാണ് വിജയ്‍യും സിമ്രാനും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നാലെ തുളളാത മനവും തുളളും, പ്രിയമാനവളെ തുടങ്ങിയ ഹിറ്റ് സിനിമകളിലും ഇരുവരും ജോഡികളായെത്തിയിരുന്നു. കൂടാതെ വിജയ്‌യുടെ യൂത്ത് എന്ന സിനിമയിൽ ഒരു ഗാനത്തിലും സിമ്രാൻ പ്രത്യക്ഷപ്പെട്ടിരുന്നു.

സിമ്രാന് പുറമെ മലയാളത്തിന്റെ യുവനടി മമിത ബൈജുവും ദളപതി 69ൽ പ്രധാന വേഷത്തിൽ എത്തിയേക്കാം. സിനിമയിൽ മമിതയുടേത് സുപ്രധാന കഥാപാത്രമായിരിക്കുമെന്നുമാണ് റിപ്പോർട്ട്. ചിത്രത്തിന്റെ നിർമ്മാതാക്കൾ സിനിമയുടെ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞയുടനെ അഭിനേതാക്കളുടെ പരസ്യപ്രഖ്യാപനവും നടത്താനുള്ള ഒരുക്കത്തിലാണ്.

Related Posts

Leave a Reply