International News

ദക്ഷിണ സുഡാനിൽ വിമാനം തകർന്ന് അപകടം. 20 പേർ മരിച്ചു; മരിച്ചവിൽ ഇന്ത്യക്കാരനും

ദക്ഷിണ സുഡാനിൽ വിമാനം തകർന്ന് അപകടം. 20 പേർ മരിച്ചു. ചൈനീസ് ഓയിൽ കമ്പനിയുടെ ചെറു ചാർട്ടേർഡ് വിമാനമാണ് തകർന്നത്. മരിച്ചവിൽ ഇന്ത്യക്കാരനും. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരാൾ രക്ഷപ്പെട്ടു. ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയായിരുന്നു അപകടം.

ദക്ഷിണ സുഡാൻ തലസ്ഥാനമായ ജുബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനായി പറന്നുയരുന്നതിനിടെയാണ് വിമാനം തകർന്നത്. വിമാനത്താവളത്തിൽ നിന്ന് 500 മീറ്റർ അകലെയാണ് വിമാനം തകർന്നത്. എല്ലാ യാത്രക്കാരും ജിപിഒസിയിലെ ജീവനക്കാരാണ്: 16 ദക്ഷിണ സുഡാനികളും രണ്ട് ചൈനീസ് പൗരന്മാരും 1 ഇന്ത്യക്കാരനുമായിരുന്നു ഉണ്ടായിരുന്നത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. തെക്കൻ സുഡാൻ സ്വദേശിയായ എൻജിനിയറാണ് അപകടത്തിൽ രക്ഷപ്പെട്ടത്. ഇയാളെ ബെന്ടിയുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജീവനക്കാരെ കൊണ്ടുപോകാനായി ചാർട്ടർ ചെയ്ത വിമാനമാണ് അപകടത്തിൽപ്പെട്ടത്. ജോലി സ്ഥലത്ത് 28 ദിവസത്തെ തുടർച്ചയായ ഷിഫ്റ്റ് അവസാനിച്ച ശേഷം ലീവിൽ പോവുകയായിരുന്നു ജീവനക്കാർ.

Related Posts

Leave a Reply