തേനിയില്‍ ക്ഷേത്രമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ മിഠായി നല്‍കി പീഡിപ്പിച്ച കേസില്‍ പൂജാരി റിമാന്‍ഡില്‍. പെരിയംകുളം ഭഗവതി അമ്മന്‍ ക്ഷേത്രം പൂജാരി തിലകര്‍ ആണ് പോക്‌സോ നിയമപ്രകാരം റിമാന്‍ഡില്‍ ആയത്. നാട്ടുകാര്‍ സംഘടിച്ച് എത്തിയതോടെ ക്ഷേത്രത്തില്‍ ഒളിച്ചിരുന്ന ഇയാളെ പോലീസ് എത്തി പിടികൂടുകയായിരുന്നു.
ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്പ്രദമായ സംഭവം നടന്നത്. ക്ഷേത്രമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയെയും മിഠായി നല്‍കി 70 കാരനായ തിലകര്‍ അടുത്തേക്ക് വിളിച്ചു. ശേഷം മൂന്നു പേരെയും പീഡിപ്പിച്ചു എന്നാണ് പരാതിയിലുള്ളത്.
കൂട്ടത്തിലെ പെണ്‍കുട്ടിയാണ് വിവരം മാതാപിതാക്കളെ അറിയിച്ചത്. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും ക്ഷേത്രമുറ്റത്ത് തടിച്ചുകൂടി. ഇവര്‍ വരുന്നത് കണ്ട പൂജാരി ക്ഷേത്രത്തിനുള്ളില്‍ ഒളിച്ചിരുന്നു. വിവരമറിഞ്ഞതോടെ പെരുകുളം പോലീസ് സ്ഥലത്തെത്തി ഒളിച്ചിരുന്ന പൂജാരിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്ന് പൊലീസ് പറഞ്ഞു.