Kerala News

തൃശ്ശൂർ പാലപ്പിള്ളിയിൽ മാനിനെ കെട്ടിയിട്ട് റീൽസ് എടുത്തു; ഒരാൾ കീഴടങ്ങി

തൃശൂർ: തൃശ്ശൂർ പാലപ്പിള്ളിയിൽ മാനിനെ കെട്ടിയിട്ട് റീൽ വീഡിയോ ചെയ്ത സംഭവത്തിൽ ഒരാൾ കീഴടങ്ങി. തിരുവനന്തപുരം സ്വദേശി വിനോദ് ആണ് കീഴടങ്ങിയത്. സംഭവത്തിൽ ശനിയാഴ്ച വനം വകുപ്പ് നാലുപേർക്കെതിരെ കേസെടുത്തിരുന്നു. കേസിലെ മൂന്നു പ്രതികൾ നിലവിൽ ഒളിവിലാണ്. തോട്ടം തൊഴിലാളികളായ ഷിബു, സന്തോഷ് കുമാർ, ഹരി എന്നിവരാണ് ഒളിവിൽ പോയത്. ടാപ്പിംഗ് തൊഴിലാളികളായ പ്രതികൾ മാനിനെ പിടികൂടി കെട്ടിയിട്ട് വീഡിയോ എടുക്കുകയായിരുന്നു. പിടികൂടിയ മാനിനെ റീൽ എടുത്ത ശേഷം കെട്ടഴിച്ചു വിട്ടു എന്നാണ് വിനോദിന്റെ മൊഴി. അതേസമയം, സംഭവത്തിൽ വനം വകുപ്പ് അന്വേഷണം തുടരുകയാണ്.

 

Related Posts

Leave a Reply