Kerala News

തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫിൽ പൊട്ടിത്തെറി.

തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയുടെ സിറ്റിംഗ് ഡിവിഷൻ കൃഷ്ണാപുരം, ഡിവിഷൻ വിഭജനത്തോടെ ഇല്ലാതായതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. അതൃപ്തി പരസ്യമാക്കി സിപിഐ കൗൺസിലർ ബീനാ മുരളി രം​ഗത്തെത്തി. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുന്ന തൃശ്ശൂരിൽ തന്റെ സീറ്റ് വെട്ടിയതിന് പിന്നിൽ സ്ഥാപിത താല്പര്യമെന്ന് സിപിഐ വനിതാ കൗൺസിലർ ബീന മുരളി ആരോപിച്ചു.

പാർട്ടിയെ ഇതു സംബന്ധിച്ച വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്ന് ബീനാ മുരളി പറയുന്നു. നടപടി ഉണ്ടായില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിലേക്ക് കടക്കും. നഷ്ടമായത് എൽഡിഎഫിന്റെ ഉറച്ച ഡിവിഷൻ. തന്നെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണോ ഡിവിഷൻ വെട്ടിയതെന്ന് സംശയമുണ്ടെന്ന് ബീനാ മുരളി പറയുന്നു. ഡിവിഷൻ ഒഴിവാക്കുന്ന സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചപ്പോൾ തന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചു. നോക്കാമെന്ന് നേതാക്കൾ പറഞ്ഞെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായില്ലെന്ന് ബീനാ മുരളി പറയുന്നു.

Related Posts

Leave a Reply