Kerala News

തൃശ്ശൂര്‍ കാഞ്ഞാണിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

തൃശ്ശൂര്‍ കാഞ്ഞാണിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അന്തിക്കാട് പള്ളത്ത് രവി രാമചന്ദ്രന്‍(38) ആണ് മരിച്ചത്. ആര്‍.എസ്.എസ്. അന്തിക്കാട് മണ്ഡലം സേവാ പ്രമുഖ് ആണ് രവി രാമചന്ദ്രന്‍. ശനിയാഴ്ച രാവിലെ 8.15-ഓടെയാണ് അപകടമുണ്ടായത്.

കാഞ്ഞാണി – അന്തിക്കാട് റോഡില്‍ കാഞ്ഞാണി സെയ്ന്റ് തോമസ് പള്ളി കപ്പേളയ്ക്ക് സമീപമായിരുന്നു അപകടം. ഉടന്‍തന്നെ ഒളരിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് മക്കളുമുണ്ട്.

 

Related Posts

Leave a Reply