Kerala News

തൃശ്ശൂരിൽ ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി ദമ്പതികൾ

തൃശ്ശൂർ: ചാലക്കുടിയിൽ ട്രെയിന് മുന്നിൽ ചാടി ദമ്പതികൾ ജീവനൊടുക്കി. മാള എരവത്തൂർ കൊച്ചുകടവ് പാണംപറമ്പിൽ നന്ദകുമാർ (62), ഭാര്യ ബിന്ദു (55) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിന് മുന്നിലേക്കാണ് ദമ്പതികൾ ചാടിയത്. സാമ്പത്തികമായ ബുദ്ധിമുട്ടാണ് മരണത്തിന് കാരണമെന്നാണ് വിവരം. സംഭവത്തിൽ കൊരട്ടി പൊലീസ് നേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Posts

Leave a Reply