തൃശൂർ വെങ്കിടങ്ങിൽ വാക്കുതർക്കത്തെ തുടർന്ന് എയർഗൺ ഉപയോഗിച്ച് വെടിവച്ചു. അസം സ്വദേശി അനിമുൾ ഇസ്‌ലാമിനെ വെടിവച്ചത് തൊയകാവ് സ്വദേശി രാജേഷ്. ഇതര സംസ്ഥാന തൊഴിലാളിയുടെ വയറിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തു. തൊയകാവ് കോടമുക്കിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ രാജേഷിനായി അന്വേഷണം ആരംഭിച്ച് പൊലീസ്.