Kerala News

തൃശൂർ മുളങ്കുന്നത്തുകാവിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിലുണ്ടായ തീപിടുത്തതിൽ ഒരാൾ വെന്തുമരിച്ചു

തൃശൂർ മുളങ്കുന്നത്തുകാവിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിലുണ്ടായ തീപിടുത്തതിൽ ഒരാൾ വെന്തുമരിച്ചു. പാലക്കാട് സ്വദേശി നിബിൻ (22) ആണ് മരിച്ചത്. ഗോഡൗണിൽ വെൽഡിങ് തൊഴിലാളിയായിരുന്നു നിബിൻ.

ഇന്നലെ വൈകിട്ട് ഏട്ട് മണിയോടെ ആണ് സംഭവം. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ.

വടക്കാഞ്ചേരിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നീട് കൂടുതൽ യൂണിറ്റുകളെ എത്തിച്ച് ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്ഥാപനം പൂർണമായി കത്തി നശിച്ചു.

Related Posts

Leave a Reply