തൃശൂർ കുന്നംകുളം കേച്ചേരി പറപ്പൂക്കാവിൽ പാപ്പാനെ തോട്ടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. തിരുവല്ല കവിയൂർ സ്വദേശി തുമ്പുങ്കൽ മലയിൽ അയ്യപ്പദാസ് ആണ് കസ്റ്റഡിയിലായത്. മച്ചാട് ജയറാം എന്ന ആനയുടെ പാപ്പാനാണ് ഇയാൾ. ചിറക്കാട് അയ്യപ്പൻ എന്ന ആനയുടെ പാപ്പാൻ കോട്ടയം സ്വദേശി 34 വയസ്സുള്ള ബിജിക്കാണ് പരുക്കേറ്റത്.