തൃശൂർ കാട്ടൂരിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കാട്ടൂർ ചാഴുവീട്ടിൽ അർജുനന്റെ മകൾ ആർച്ചയുടെ (17) മൃതദേഹമാണ് വീടിനടുത്തള്ള പഞ്ചായത്ത് കിണറിൽ നിന്നും കണ്ടെത്തിയത്. ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനിയാണ് മരിച്ച ആർച്ച. കാണാതായ വിദ്യാർത്ഥിനിക്ക് വേണ്ടി തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കാട്ടൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചുപോരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.