Kerala News

തൃശൂര്‍ ശാസ്താംപൂവം ആദിവാസി കോളനിയില്‍ കാണാതായ രണ്ടു കുട്ടികള്‍ക്കായി സംയുക്ത ഓപ്പറേഷന്‍

തൃശൂര്‍ ശാസ്താംപൂവം ആദിവാസി കോളനിയില്‍ കാണാതായ രണ്ടു കുട്ടികള്‍ക്കായി സംയുക്ത ഓപ്പറേഷന്‍. പൊലീസ്, വനംവകുപ്പ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍ നടത്തുന്നത്. ശാസ്താംപൂവം കോളനിക്ക് സമീപം ഉള്‍വനത്തില്‍ 15 പേരുടെ ഏഴ് സംഘം തെരച്ചില്‍ നടത്തുന്നുണ്ട്. വന്യജീവികളുള്ളത് തെരച്ചിലിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

കാടര്‍ വീട്ടില്‍ കുട്ടന്റെ മകന്‍ സജി കുട്ടന്‍ (15), രാജശേഖരന്റെ മകന്‍ അരുണ്‍ കുമാര്‍ (8) എന്നിവരെയാണ് കാണാതായത്. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പതിനാറും ഒമ്പതും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഈ മാസം രണ്ടു മുതലാണ് കുട്ടികളെ കാണാതാകുന്നത്.

ഇന്നു രാവിലെ മുതല്‍ ഉള്‍ക്കാട്ടില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ സംയുക്ത പരിശോധന നടത്തും. അരുണ്‍കുമാര്‍ വെള്ളിക്കുളങ്ങര ഗവ. യു.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. വെള്ളിക്കുളങ്ങര പോലീസ് കേസെടുത്തിട്ടുണ്ട്.

Related Posts

Leave a Reply