Uncategorized

തൃശൂര്‍ പൂച്ചെട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

നടത്തറ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. മൂന്നംഗ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്. മൂന്നുപേരും ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഷിജോ, സജിന്‍, ജോമോന്‍ എന്നിവര്‍ ചേര്‍ന്നാണ് സതീഷിനെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഒരു പാര്‍ട്ടിയില്‍ വച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്. പാര്‍ട്ടി സ്ഥലത്തുവച്ച് മൂവര്‍ സംഘവും സതീഷും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് അവിടെ നിന്ന് പോയ പ്രതികള്‍ തര്‍ക്കം പറഞ്ഞുതീര്‍ക്കാനെന്ന് പറഞ്ഞ് സതീഷിനെ ഒഴിഞ്ഞ സ്ഥലത്തേക്ക് വിൡച്ചുവരുത്തുകയായിരുന്നു.

പൂച്ചെട്ടി ഗ്രൗണ്ടിന് സമീപത്തുവച്ചാണ് പ്രതികള്‍ സതീഷിനെ കൊലപ്പെടുത്തുന്നത്. ശേഷം ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മൂവര്‍ സംഘവും സതീഷും തമ്മില്‍ നടന്ന ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Related Posts

Leave a Reply