തൃശൂർ: തൃശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. തലോർ വടക്കുമുറിയിൽ കുടുംബവഴക്കിനെ തുടർന്നാണ് സംഭവം. തലോർ പൊറത്തൂർ വീട്ടിൽ ജോജു(50) ഭാര്യ ലിഞ്ചു(36) എന്നിവരാണ് മരണപ്പെട്ടത്.
ചൊവ്വാഴ്ച മക്കൾ സ്കൂളിൽ പോയ സമയത്തായിരുന്നു സംഭവം. വഴക്കിന് പിന്നാലെ ലിഞ്ചുവിനെ ജോജു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ ടെറസിൽ ജോജു തൂങ്ങിമരിക്കുകയായിരുന്നു. ലിഞ്ചുവിന്റെ കരച്ചിൽ കേട്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഇതിന് പിന്നാലെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് എത്തിയതോടെയാണ് ലിഞ്ചുവിനെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും തമ്മിൽ കുറച്ചുനാളുകളായി പ്രശ്നങ്ങൾ പതിവായിരുന്നുവെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. ഇതിനിടെ ജോജുവിന് 65ലക്ഷം രൂപ ലോട്ടറിയടിക്കുകയും ചെയ്തിരുന്നു.
ഒന്നര വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ജോജുവിന്റെ രണ്ടാം വിവാഹവും ലിഞ്ചുവിന്റെ മൂന്നാം വിവാഹവുമായിരുന്നു. ആദ്യ വിവാഹത്തിൽ ലിഞ്ചുവിന് രണ്ട് മക്കളുണ്ട്. ഇവരോടൊപ്പമായിരുന്നു ദമ്പതികളുടെ താമസം.