തൃശൂർ: തൃശൂരിൽ ഗുണ്ടാസംഘത്തിന്‍റെ ആഘോഷ പരിപാടിക്കിടെ 32 പേരെ കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് പൊലീസ്. പ്രായപൂർത്തിയാകാത്ത 16 പേർ അടക്കമാണ് പൊലീസിന്‍റെ പിടിയിലായത്. മൂന്ന് കൊലപാതക ശ്രമക്കേസില്‍ അടക്കം പ്രതിയായ പുത്തൂർ സ്വദേശി സാജന്റെ പിറന്നാളാഘോഷിക്കാനാണ് സംഘം തെക്കേഗോപുര നടയിൽ ഒത്തുകൂടിയത്.
അടുത്തിടെ ജയിൽ മോചിതനായ സാജൻ ഇൻസ്റ്റഗ്രാം വഴിയാണ് കൂട്ടാളികളെ ഉണ്ടാക്കിയത്. എസ് ജെ എന്ന പേരിൽ ഇവരെ ചേർത്ത് വാട്സ്ആപ്പ് ഗ്രൂപ്പും തയ്യാറാക്കി. തുടർന്നായിരുന്നു തെക്കേഗോപുരനടയിൽ ജന്മദിനാഘോഷം ഒരുക്കാൻ പ്ലാൻ ചെയ്തത്. പൊലീസിക്കാര്‍ ഇത് രഹസ്യമായി മനസ്സിലാക്കി. തുടർന്നായിരുന്നു സംഘാംഗങ്ങളെ കസ്റ്റഡിയിലെടുത്തത്. സാജനെ കസ്റ്റഡിയിലെടുക്കാൻ ആയിട്ടില്ല.