തൃശൂര്‍: തൃശൂരില്‍ ബിജെപിയില്‍ ചേര്‍ന്ന മുന്‍ സിപിഐ നേതാവിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. നാല് ദിവസം മുമ്പ് ബിജെപിയില്‍ ചേര്‍ന്ന മുള്ളൂര്‍ക്കരയിലെ വിജേഷ് അള്ളന്നൂരിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. സ്വര്‍ണ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് വിജേഷ്.
നേരത്തെ സിപിഐയുടെ ലോക്കല്‍ സെക്രട്ടറിയായിരുന്നു വിജേഷ്. കഴിഞ്ഞ ദിവസമാണ് വിജേഷും കൂട്ടരും ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി നേതാവ് എം ടി രമേശിന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടീ പ്രവേശം.
അതേസമയം ഇന്ന് ഉച്ചയ്ക്കാണ് വീട്ടില്‍ റെയ്ഡ് തുടങ്ങിയത്. വിജേഷിന്റെ തൃശൂര്‍ മനുപ്പടിയിലെ തറവാട്ടിലും എസ്എന്‍ നഗറിലെ വീട്ടിലുമാണ് പരിശോധന നടക്കുന്നത്.