Kerala News

തൃശൂരിലെ NDA സ്ഥാനാർഥി സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി

തൃശൂരിലെ NDA സ്ഥാനാർഥി സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി. താനും സുരേഷ് ഗോപിയും തമ്മിൽ യാതൊരു പ്രശ്‌നവുമില്ലെന്ന് കലാമണ്ഡലം ഗോപി. തമ്മിൽ കാണാൻ മറ്റാരുടെയും അനുവാദം വേണ്ട. എന്നെ സ്നേഹിക്കുന്നവർക്ക് അടുത്തേക്ക് സ്വാഗതം. കൂടാതെ കലാമണ്ഡലം ഗോപി സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ചു. വളരെ കാലമായി സ്നേഹബന്ധം പുലര്‍ത്തുന്നവരെന്ന് കലാമണ്ഡലം ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു.തന്നെ സ്നേഹിക്കുന്നവര്‍ക്കു മുന്നില്‍ താന്‍ രാഷ്ട്രീയക്കാരനല്ല, കലാകാരനാണ്. രാഷ്ട്രീയം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കലാമണ്ഡലം ഗോപി ഗുരുതുല്യനെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു . പ്രചാരണത്തിന്റെ ഭാഗമായി ആരെ കാണണമെന്ന് തീരുമാനിക്കുന്നത് പാർട്ടി. പാർട്ടി പറഞ്ഞാൽ ഗോപിയാശാനെ കാണും. എനിക്ക് യാതൊരു സ്ട്രാറ്റജിയും ഇല്ല. നേരെ ഞാൻ ഇറങ്ങുന്നത് ജനങ്ങളിലേക്കാണ്. പാർട്ടി തരുന്ന ലിസ്റ്റിൽ ആരോയെക്കെ കാണണം എന്നുള്ളത് അനുസരിച്ചാണ് കാണുന്നത്.

Related Posts

Leave a Reply