Kerala News

തൃപ്പൂണിത്തുറ എ ആർ ക്യാമ്പിലെ പൊലീസുകാരൻ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു.

തൃപ്പൂണിത്തുറ എ ആർ ക്യാമ്പിലെ പൊലീസുകാരൻ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു. അങ്കമാലി സ്വദേശി ശ്രീജിത്താണ്‌ മരിച്ചത്. വൈകിട്ട് എ ആർ ക്യാമ്പിനടുത്തുള്ള പെരുന്നിനാക്കുളം ക്ഷേത്രത്തിന്‍റെ കുളത്തിൽ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കുളിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

നീന്തുന്നതിനിടെ വെള്ളത്തിൽ രണ്ടുപേരും മുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്നയാൾ നീന്തി കയറിയെങ്കിലും ശ്രീജിത്ത് മുങ്ങിത്താഴ്ന്നു. ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലാണ് ശ്രീജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

പരിശീലനം പൂര്‍ത്തിയാക്കി ആഴ്ചകള്‍ക്ക് മുന്‍പാണ് ശ്രീജിത്ത് പൊലീസ് സേനയില്‍ ചേര്‍ന്നത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.നാളെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related Posts

Leave a Reply