തൂണേരി ഷിബിൻ വധക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 7 പ്രതികൾക്കുള്ള ശിക്ഷയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. നാലാം പ്രതിക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകണമെന്ന് വിധി. പ്രതികൾക്ക് ഓരോ ലക്ഷം രൂപ വീതം പിഴ. 5 ലക്ഷം രൂപ കൊല്ലപ്പെട്ട ഷിബിന്റെ പിതാവിന് നൽകണമെന്ന് ഹൈക്കോടതി വിധി. ഇസ്മയിൽ , തെയ്യമ്പാടി മുനീര്‍, സിദ്ധീഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജസീം, അബ്ദുല്‍ സമദ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ.
മതസ്പർദ്ദയാണ് കൊലപാതകത്തിന് കാരണമെന്നും പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും പ്രൊസിക്യൂഷൻ ഹൈക്കോടതിയിൽ വാദിച്ചു. കടുത്ത ശിക്ഷ പ്രതികൾക്ക് നൽകണമെന്നും പ്രൊസിക്യൂഷൻ ഹൈക്കോടതിയിൽ വാദിച്ചിരുന്നു. വിചാരണക്കോടതി വെറുതെവിട്ട എട്ടു പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്ച്ച വിധിച്ചിരുന്നു. കേസിലെ ഒന്നു മുതൽ ആറുവരെ പ്രതികളും 15, 16 പ്രതികളുമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
2015 ജനുവരി 22നാണ് ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന ഷിബിനെ ലീഗ് പ്രവർത്തകർ കൊലപ്പെടുത്തിയത്. രാഷ്ട്രീയ കാരണങ്ങളാൽ ലീഗ് പ്രവർത്തകർ സംഘംചേർന്ന് ഷിബിനെ വെട്ടിക്കൊല പ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ആറ് യുവാക്കളെ വധിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് കേസ്. യൂത്ത് ലീഗ് പ്രവർത്തകരായ തെയ്യമ്പാടി ഇസ്മയിൽ, സഹോദരൻ മുനീർ എന്നിവർ ഉൾപ്പെടെ 17 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്.