International News

തുർക്കിയിൽ ഹെലികോപ്റ്റർ ആശുപത്രികെട്ടിടത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം

അങ്കാറ: തുർക്കിയിൽ ഹെലികോപ്റ്റർ ആശുപത്രികെട്ടിടത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. രണ്ട് പൈലറ്റും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. ആശുപത്രിക്ക് മുകളിൽ നിന്ന് പറന്നുയരാൻ ശ്രമിച്ച ആംബുലൻസ് ഹെലികോപ്റ്റർ കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു.

കനത്ത മൂടൽമഞ്ഞാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. മുഗ്ല ട്രെയിനിങ് ആൻഡ് റിസർച്ച് ഹോസ്പിറ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ ഇടിച്ചശേഷം ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു. ‘ടേക്ക് ഓഫിനിടെ ആശുപത്രിയുടെ നാലാം നിലയിൽ ഇടിച്ചതിനെ തുടർന്ന് ഹെലികോപ്റ്റർ നിലത്തു വീണു. കനത്ത മൂടൽമഞ്ഞുണ്ടായിരുന്നു’, മുഗ്ല പ്രവിശ്യാ ഗവർണർ ഇദ്രിസ് അക്ബിയിക് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related Posts

Leave a Reply